Contributors

Wednesday, January 20, 2010

സഫ്ഫ്രോണ്‍ ക്ലാദ് ലൈസ്

ബ്രോക്കന്‍ എലാസ്ടിസിടി എന്നാ ഈ ബ്ലോഗില്‍ ഞാന്‍ സത്യസന്ധമായി എഴുതിയാല്‍ അത് പലരെയും വേദനിപ്പിക്കും. പക്ഷെ സത്യസന്ധമായി എഴുതിയെ മതിയാകു. അല്ലെങ്കില്‍ ബ്രോക്കന്‍ എലസ്ടിസിടി എന്നാ ഈ ബ്ലോഗ്‌ തുടങ്ങേണ്ട കാര്യം തന്നെയില്ലായിരുന്നു. ഈ ബ്ലോഗ്‌ തുടങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത് എന്റെ തന്നെ പല പ്രവൃത്തികലോടും എനിക്ക് തന്നെ വിയോജിപ്പ് തോന്നിയത് കൊണ്ടാണ്. ഞാന്‍ എന്നെ തന്നെ നിശിതമായ വിമര്‍ശനത്തിനു വിധേയനാക്കി. എന്റെ ചിന്തകള്‍ എന്റെ പെരുമാറ്റം എന്റെ പ്രവൃത്തികള്‍ എന്റെ വീക്ഷണം ഒക്കെയും. അപ്പോള്‍ എനിക്ക് ഒന്ന് മനസ്സിലായി ഞാന്‍ മറ്റാര്‍ക്കൊക്കെയോ ഇഷ്ട്ടപ്പെടുന്ന രീതിയില്‍, അല്ലെങ്കില്‍ ആരെയോ (ഞാനുമായി ബന്ധപ്പെടുന്ന ഓരോരുത്തരും) ഒക്കെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി എന്റെ സ്ഥായിയായ പെരുമാറ്റത്തെയും ചിന്തകളെയും പ്രവൃത്തികളെയും എന്തിനേറെ എന്റെ വീക്ഷണത്തെ പോലും ഞാന്‍ മനപൂര്‍വം കബളിപ്പിചിരിക്കുന്നു.
അനാവശ്യമായി ഞാന്‍ ആരോടൊക്കെയോ കടപ്പെട്ടു പോയി. എന്റെ ഏറ്റവും വലിയ ശക്തിയും ക്ഷയവും എന്റെ സ്വതന്ത്രമായ ചിന്തകളായിരുന്നു. അത് കൊണ്ട് തന്നെ ആരുടെ മുന്നിലും മുട്ട് മടക്കിയില്ല. പക്ഷെ എന്നെ പലപ്പോഴും പരാജയപ്പെടുത്തിയതും സ്വന്തന്ത്രമായ എന്റെ ചിന്തകളായിരുന്നു. അപ്പോഴൊക്കെ ഞാന്‍ മുട്ട് മടക്കി. ഇവിടെയാണ്‌ ഞാന്‍ എന്റെ ചിന്തകളെ എന്റെ വീക്ഷണത്തെ മറ്റാര്‍ക്കൊക്കെയോ ഇഷ്ട്ടപ്പെടുന്ന രീതിയില്‍ പരുവപ്പെടുത്തിയത്‌. കൊടുത്തു മാത്രം ശീലമുള്ള ഞാന്‍ വാങ്ങുവാന്‍ തുടങ്ങി. അങ്ങനെ ആരോടൊക്കെയോ ഞാന്‍ കടപ്പെട്ടു പോയി. ഒരു ചുരുങ്ങിയ കാലഗട്ടത്തിലാണ് കടപ്പാടിന്റെ കണക്കുകള്‍ എന്റെ കണക്കു പുസ്തകത്തില്‍ കടന്നു കൂടിയത്. എങ്കിലും ആ കടപ്പാടുകള്‍ എന്റെ ജീവിതകാലം എന്നെ പിന്തുടരുംമെന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നു. നല്ല വ്യക്തികലോടാണ് ഞാന്‍ കടപ്പെട്ടതെങ്കില്‍ എനിക്ക് ധുക്കമില്ലായിരുന്നു.. ധുക്കിച്ചാലും അതിനാഴം കുരയുമായിരുന്നു. രണ്ടോ മൂനോ പേരൊഴിച്ചാല്‍ ബാകിയെല്ലാവരും അവസരവാടികലായിരുന്നു. അതറിയാമായിരുന്നു എന്നിട്ടും...എവിടെയൊക്കെയോ കാര്യങ്ങള്‍ എന്റെ നിയന്ദ്രനത്ത്തില്‍ നിന്നും വിട്ടു പോയി. പക്ഷെ ആരുമറിയാതെ മറ്റു ചിലയിടങ്ങളില്‍ ഞാന്‍ മുട്ട് മടക്കിയിരുന്നെങ്കില്‍ ഇന്നെനിക്കു ഈ കടപ്പാടിന്റെ കണക്കുകള്‍ ഉണ്ടാകില്ലായിരുന്നു. അതാണ്‌ പരമമായ സത്യം.
ഓരോരുത്തരുടെയും ചെറു ചലനങ്ങള്‍ പോലും ഗ്രഹിചെടുക്കുവാന്‍ കഴിഞ്ഞാല്‍ ജീവിതം അസഹ്യമായി തീരും. എന്റെ അനുഭവങ്ങള്‍ എന്നെ അങ്ങിനെ ചിന്തിക്കാന്‍ പ്രേപ്പിക്കുന്നു. അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുവാന്‍ ശ്രമിക്കണം അതുമല്ലെങ്കില്‍ അവഗണിക്കാന്‍ പഠിക്കണം. സമൂഹത്തിലെ ഓരോന്നിനോടും പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ജീവിതത്തില്‍ നമ്മള്‍ പരാജയപ്പെട്ടു പോകും. നേരത്തെ ഞാന്‍ പറഞ്ഞില്ലേ തുറന്നെഴുതിയാല്‍ അത് പലരെയും വേദനിപ്പിക്കുമെന്ന്. അവരുടെയെല്ലാം കയ്യില്‍ കടപ്പാടിന്റെ കണക്കുകള്‍ ഭദ്രമാണ്. ഇങ്ങോട്ട് തന്നതിന്റെ മാത്രം. അങ്ങോട്ട്‌ ആദ്യമേ വാങ്ങിയതും ഞാന്‍ ചെയ്യ്തു കൊടുത്തതുമെല്ലാം വിസ്മൃതിയില്‍ അല്ലെങ്കില്‍ പഴയ കണക്കുകള്‍. അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ പോലും നമ്മലോടോരിക്കല്‍ പോലും ചെയ്യ്തു തരുവാന്‍ ആവശ്യപ്പെടാതെ എന്നാല്‍ നമ്മെ കൊണ്ട് ചെയ്യിക്കുവാന്‍ ആപാരമായ കഴിവുള്ളവര്‍. അവിടെ കടപ്പാടിന്റെ കണക്കുകളില്ല ...നമ്മളായിട്ട് ചെയ്തു കൊടുത്തതല്ലേ. നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഇത് പോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മാത്രം എന്നോട് യോജിച്ചാല്‍ മതി. എന്റെ ചിന്തകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ല.
തങ്ങളില്‍ തങ്ങളില്‍ മുഗത്ത് തുപ്പും
നമ്മള്‍ ഒന്നെന്നു ചൊല്ലും ചിരിക്കും
നാരനത്ത് ബ്രാന്ധന്‍ പണ്ട് പറഞ്ഞത്. ഇന്നത്തെ സമൂഹം ഇങ്ങിനെയാണ്‌. ഞാന്‍ ചിലരുടെ മുഗത്ത് തുപ്പുകയാണ്. കാറിന്റെ ഗതി നോക്കാതെ. പിന്നീടെപ്പോഴെങ്കിലും നമ്മലോന്നെന്നു ചൊല്ലി ചിരിക്കാം എന്ന് ഞാന്‍ പറയുമെന്ന് കരുതിയെങ്കില്‍ തെറ്റി. ഞാന്‍ മുഗത്ത്‌ കാര്‍ക്കിച്ചു തുപ്പുകയാണ്. നമ്മലോന്നെന്നു ചൊല്ലി ചിരിക്കാതിരിക്കാന്‍ വേണ്ടി. ആരുടേയും മുഗത്ത് തുപ്പാതെ നമ്മല്ലോന്നെന്നു ചൊല്ലി ചിരിച്ചു ഹൃദയ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നു സ്വീകരിച്ചപ്പോഴൊക്കെ അവര്‍ അവരുടെ വിഷമയമായ വിനാശകരമായ ചിന്തയുടെയും പ്രവൃത്തിയുടെയും മാലിന്യങ്ങള്‍ എന്റെ ഹൃദയത്തിന്റെ താഴ്വരയില്‍ ഞാനറിയാതെ നിക്ഷേപിച്ചു പകരം മുത്തുകള്‍ പെറുക്കിയെടുത്ത് അവരവരുടെ മാളങ്ങളില്‍ ഒളിച്ചു. പിന്നെ ഞാന്‍ കേട്ടത് പരിഹാസചിരികലായിരുന്നു. അവരെന്റെ മുഗത്ത് തുപ്പിയത് ഞാന്‍ അറിഞ്ഞില്ല. മനോഹരമായ പുഞ്ചിരിക്കു പിന്നില്‍ അവരോളിപ്പിച്ചത് മൂര്‍ച്ചയേറിയ പല്ലുകളും എന്തും പറയുന്ന നാവുമായിരുന്നു. പക്ഷെ നട്ടെല്ല് നിവര്‍ത്തി പിടിച്ചു ആകാശത്തേക്ക് മുഗമുയര്‍ത്തി നിന്ന് പ്രതികരിച്ച ഒന്നിനെ പോലും ഞാന്‍ കണ്ടില്ല. പകരം ഒളിച്ചിരുന്ന് അങ്ങുമിങ്ങും തൊടാതെയുള്ള ഒഴിഞ്ഞുമാരലുകള്‍ മാത്രം. നട്ടെല്ല് പനയപ്പെടുത്തിയവര്‍.....
പണ്ട് ഞാന്‍ പൊളിച്ചു കളഞ്ഞ ആ മതില്‍ വീണ്ടും പടുത്തുയര്ത്തുകയാണ് ആകാശത്തോളം. എന്റെ മരണത്തോളം ഞാനത് പണിതുകൊണ്ടിരിക്കും. എല്ലാവരും സമന്മാര്‍, ഞാനും നീയുമില്ല നമ്മള്‍ മാത്രം എന്ന് ചിന്തിച്ച കാലം...എന്നെ വന്ജിക്കുകയും ഞാന്‍ എന്നെ സ്വയം വന്ജിച്ചതുമായ കാലം...
മതില് പണി തുടങ്ങുകയായി. ഇനി നമ്മളില്ല...ഞാനും നീയും മാത്രം..മതിലിനിപ്പുരം ഞാന്‍ നില്‍ക്കുന്നിടത്തേക്ക് നട്ടെല്ല് റബ്ബര് കൊണ്ടുല്ലതല്ലെങ്കില്‍ മാത്രം കടന്നു വരാം. ഞാനായിട്ടരെയും സ്വാഗതം ചെയ്യുന്നില്ല. അതല്ലെങ്കില്‍ മതിലനപ്പുരം തന്നെ നിന്നാല്‍ മതി. ചിന്തയുടെയും പ്രവൃത്തിയുടെയും വിഷമയമായ മാലിന്യങ്ങള്‍ നിക്ഷേപ്പിക്കാന്‍ ഇനിയും ശ്രമിച്ചാല്‍ ഇനിയും ക്ഷമിക്കാന്‍ ഞാന്‍ ഒരുപാട് വിശാല ഹൃദയന്‍ ആയെന്നുവരില്ല. ഞാന്‍ ഇടയ്ക്കു കൈവിട്ട സത്യത്തെയും ധര്‍മ്മത്തെയും ചേര്‍ത്ത് പിടിച്ചു ഞാന്‍ ചെയ്യുന്ന സത്യം. വന്ജനുടെ പുഞ്ചിരിയുമായി ഇനിയും മതിലിനിപ്പുരത്തെക്ക് വന്നാല്‍ തിരിച്ചു മടങ്ങിപ്പോകലുണ്ടാകില്ല.
പുതിയതില്‍ നിന്നും പഴയതിലേക്ക് പോകാം. അപ്പോഴെനിക്കു എന്നെ തിരിച്ചു കിട്ടും. തെറ്റുകള്‍ തിരുത്തുവാന്‍ സമയം കിട്ടും. ഈ ബ്ലോഗിലെ ആദ്യ പോസ്റ്റിങ്ങ്‌ "ദി സാഫ്രോണ്‍ ക്ലാദ് ലയിസ്" അതിവിദഗ്ദമായി ചൂത് നിരത്തി കളിക്കുന്ന, സന്യാസ്സത്ത്തിനു പുതിയ മാനങ്ങള്‍, പുതിയ ദേഫനിഷന്സ് ഉണ്ടാക്കുന്ന ഒരു പുതുയുഗ സന്യാസിയെ കുറിച്ചാണ്. ഈ പോസ്ടിങ്ങില്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ തെളിവുകളുടെ അഭാവത്തില്‍ മാത്രം തള്ളിപ്പോയെക്കാം. വൈരിയുടെ മുഗത്ത് നിന്നും ഞാന്‍ നേരിട്ട് കേട്ട കാര്യങ്ങള്‍ പലതും സന്യാസത്തിനു നിരക്കാത്തതായിരുന്നു. വൈധികനായാലും, വൈരിയായാലും , വൈധ്യനായാലും കേവലാനന്തം മാത്രം നല്‍കുന്ന പ്രശസ്സ്ത്തിക്ക് വേണ്ടി നടത്തുന്ന പൊറാട്ട് നാടകം അവരെ സോണഗാച്ചിയിലെ പിബുകലെക്കാള്‍ തരാം താഴ്ത്തുന്നു. സാഫ്രോണ്‍ ക്ലാദ് ലയിസ്സിന്റെ മറ്റൊരുവശം "ദി ട്രൂ സ്റ്റോറി ഓഫ് എ യംഗ്ന്‍ സൈജ് " എന്നാ മൂന്ന് മിനിറ്റ് മാത്രം വരുന്ന ഞാന്‍ ദയരക്റ്റ് ചെയ്യ്ത ഹൃസ്വ സിനിമയാണ്. ആ തെറ്റ് ഞാന്‍ "സഫ്രോണ്‍ ക്ലാദ് ലയിസ്സിലൂടെ" തിരുത്തുകയാണ്. ഇന്ത്യന്‍ സന്യാസത്തിന്റെ പരിപാവനതയെ നൂറ്റാണ്ടുകളോളം ലോകം കണ്ടറിഞ്ഞത്‌ വിശുദ്ധമായ കാവിയിലൂടെയാണ്. തോട്ടരിഞ്ഞത് അത് പൊതിഞ്ഞു സൂക്ഷിച്ച സനാതന മൂല്യങ്ങലെയായിരുന്നു. ഇന്ന് valiya തെറ്റുകളെയും നുണകളെയും പൊതിഞ്ഞു സൂക്ഷിക്കാന്‍ അതെ kaavi ഉപയോഗിക്കുന്ന മലീമാസ്സമായ കാഴ്ചയാണിവിടെ. ഒരു മാന്ധ്രികന്റെ കയ്യടക്കത്തോടെ കാണികളെ വിസ്മയിപ്പിച്ചു കയ്യിലെടുത്തു lokam കീഴടക്കാംഎന്ന വ്യാമോഹവുമായി എന്തിനോ എങ്ങോട്ടോ പായുകയാണ്. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ അറിയാതെ ഞാനും കൂടെയുണ്ടായിരുന്നു. പിന്നെ arinja നിമിഷം മുതല്‍ ente മനസ്സില്‍ സങ്ങര്‍ഷങ്ങലായിരുന്നു. പക്ഷെ അന്ന് muthal കാവിയില്‍ പൊതിഞ്ഞ ആ മെല്ലിച്ച ശരീരത്തില്‍ ഒളിപ്പിച്ച വലിയ നുണകളെയും ക്ഷമക്കര്‍ഹാതയില്ലാത്ത പ്രവൃത്തികളെയും താങ്ങി നിര്‍ത്തുന്ന ആ പാദങ്ങള്‍ തൊട്ടു നമസ്ക്കരിക്കുന്ന പതിവ് ഞാന്‍ നിറുത്തി. അദ്ദേഹം മറ്റുള്ളവരെ കാര്യലാഭാങ്ങള്‍ക്ക് വേണ്ടി സൂക്ഷ്മതയോടെ ഉപയോഗിക്കുന്നത് pole ഞാനും അദ്ധേഹത്തെ ഉപയോഗിച്ച്സൂക്ഷ്മതയോടെ. അദ്ധേഹത്തിന്റെ ഗുണങ്ങളെ ആണെന്ന് മാത്രം. അതൊരിക്കലും സ്വകാര്യ ലാബങ്ങള്‍ക്ക് വേണ്ടിയായിരുനില്ല. നൂറ്റാണ്ടുകളുടെ തപസ്യയിലൂടെ അന്വേഷണത്തിലൂടെ ആചാര്യന്മാര്‍ kandeththiya ഔഷധ കൂട്ടുകള്‍ തന്റെതാനെന്നു പരോക്ഷമായി അവകാശപ്പെടുന്ന ഈ യോഗി, അതിനൊരു പുതിയ പേരും കൊടുത്തു. എങ്കിലും ഒരു tharaththil ഞാന്‍ ഉള്‍പ്പെടെ പലര്‍ക്കും തീരാ വ്യാധികളില്‍ നിന്നും ആശ്വാസം നല്‍കിയിട്ടുണ്ടെന്ന സത്യവും മറച്ചു വെക്കാവുന്നതല്ല. അദ്ദേഹം ചെയ്യുന്ന punya പ്രവൃത്തികള്‍ എന്നിക്ക് തോന്നിയിട്ടുള്ളത് ഒരു mara സൃഷ്ട്ടിക്കാന്‍ vendi മാത്രമാണെന്നാണ്. ഞാനീ പറയുന്നതാണ് സത്യവും. ചില സത്യങ്ങള്‍ക്ക് സത്യങ്ങള്‍ എന്ന പേര് polum ചേരില്ല അത്തരത്തിലൊരു സതയാമാനിതും. കാരണം സത്യം വിജയിക്കണമെങ്കില്‍ തെളിവുകള്‍ വേണം. ഇവിടെ അതില്ല. പക്ഷെ തെളിവുകള്‍ ഉണ്ട് എന്റെ കയ്യില്‍. സന്യാസത്തിനെയും വൈധികപട്ടതിനെയും വ്യഭിചരിച്ചു എന്നതിന്. അദ്ദേഹം പഠിച്ചെടുത്ത മരുന്നുക്കൂട്ടുകള്‍ അനേകര്‍ക്ക്‌ ആശ്വാസം നല്‍കുന്നു എന്നത് വിസ്മരിക്കുന്നില്ല. അത് ആയുര്‍വേദ മരുന്നല്ല പകരം എച്. ആര്‍.ടി യിലൂടെ വികസ്സിപ്പിച്ചതാനെന്നു പറയുന്നത് അറിവുള്ളവര്‍ പരിശോധിക്കേണ്ട സമയമായി. "ട്രൂ സ്റ്റോറി ഓഫ് എ സൈജിലൂടെ " പറഞ്ഞത് അദ്ധേഹത്തിന്റെ നല്ല വശങ്ങള്‍ ആയിരുന്നു. ആ നല്ല വശങ്ങളും ഇന്ന് എന്റെ മുന്നില്‍ സംശയത്തിന്റെ നിഴലിലാണ്. നേരത്തെ പറഞ്ഞ എന്തോ മറക്കുവാനുള്ള കണക്കുക്കൂട്ടിയുള്ള ഒരു ശ്രമമാണെന്ന് എനിക്ക് തോന്നുന്നു.
പക്ഷെ ഇവിടെ സഫ്രോണ്‍ ക്ലാദ് ലയിസില്‍ പരയുവനാഗ്രഹിക്കുന്നത് സന്യാസത്തെ കൂട്ടിക്കൊടുത്തു വച്ച് വാണിഭം നടത്തുന്ന നെറികെട്ട പ്രവൃത്തിയെയാണ്. ഒരു സന്യാസി എന്ത് ചെയ്യുവാന്‍ പാടില്ല എന്ന് അദ്ധേഹത്തിന്റെ ജീവിതം അടുത്ത് നിന്ന് നോക്കിക്കണ്ട എനിക്ക് പറയുവാന്‍ കഴിയും. എന്നോട് മനസ്സ് തുറന്നപ്പോഴും അദ്ദേഹം മനസ്സില്‍ കണ്ടിരുന്നത്‌ ഇതാണ്. അദ്ദേഹം എന്നോട് എന്തെങ്കിലും പറഞ്ഞതിന് യാതൊരു തെളിവും ഇല്ല എന്നുള്ളതാണ്. എന്നെങ്കിലും ഞാന്‍ ഇതെല്ലാം ലോകത്തോട്‌ വിളിച്ചു പറഞ്ഞാല്‍ അത് aദേഹത്തെ അപകീര്തിപ്പെടുതുവാന്‍ വേണ്ടി അല്ലെങ്കില്‍ എന്റെ ചീപ് പബ്ലിസിടിക്ക് വേണ്ടി ആണെന്നൊക്കെ പറഞ്ഞു രക്ഷപ്പെടാം. അവിശ്വസനീയം എന്ന് തന്നെ പറയാവുന്ന കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. പക്ഷെ അന്നേ തന്നെ അതൊക്കെ ദിഫെന്ദ് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ അദ്ദേഹം കണ്ടെത്ത്തിയിട്ടുണ്ടാകാം. അത് സഫ്രോണ്‍ ക്ലാദ് ലയിസ് അദ്ധേഹത്തിന്റെ മുന്നില്‍ എത്തുമ്പോള്‍ മാത്രമേ അറിയുവാന്‍ കഴിയു.
ഈ പോസ്റ്റ്‌ അദ്ധേഹത്തെ കരിതേച്ചു കാനിക്കുനനുള്ള ഒന്നല്ല. ഞാന്‍ കടന്നു വന്നാല്‍ വഴികളില്‍ ഞാന്‍ കണ്ട കാഴ്ചകള്‍. ഞാന്‍ ചെയ്യ്ത തെറ്റുകള്‍ ഞാന്‍ ചെയ്യ്ത നന്മകള്‍ ഞാന്‍ ചെയ്യാന്‍ മറന്നു പോയ കടമകള്‍ ഞാന്‍ അറിയാതെ പോയ കാര്യങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ എന്നെ തന്നെ ഞാന്‍ ഓര്‍മ്മപ്പെടുത്തുകയാണ്. അത് കുരിചിടുകയാണ്. നാളെ ഒരവസനത്ത്തില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു ഇതൊക്കെയും തിരുത്തേണ്ടി വന്നേക്കാം. കാരണം ലോകത്ത് എന്ന് മാറി കൊണ്ടിരിക്കുന്നത് മാറ്റങ്ങള്‍ മാത്രമാണ്. അത് പ്രായമെരുന്തോരും കൂടുതല്‍ കരുത്തോടെ കൂടുതല്‍ പക്വതയോടെ ചിന്തിക്കുവാനും പ്രവൃത്തിക്കുവാനും പ്രചോതനമെകും. എനിക്ക് മാത്രമല്ല ഇത് വായിക്കുന്നവര്‍ക്കും ഇതില്‍ പറഞ്ഞിട്ടുല്ലവര്‍ക്കും.
തുടരും....

No comments:

Post a Comment